ഉച്ചക്ക് പന്ത്രണ്ടര കഴിയാതെ കണ്ണ് തുറക്കില്ല എന്നുറപ്പിച്ചാണ് ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്നത്. ബട്ട് നിദ്രാദേവി പത്തുമണിയുടെ ഫ്ലൈറ്റും പിടിച്ചു പോയപ്പോള്‍ പ്രതീക്ഷിച്ചതില്‍ നിന്നും വളരെ കണ്ണ് തുറന്നു. ഒരു ചായയും കുടിച്ചു ടിവി വച്ചപ്പോഴാ അംബാനി അയാളുടെ തനിക്കൊണം കാട്ടിയ വിവരം മനസ്സിലായത്. ബിഗ് ടിവി കട്ട്. പാവം അംബാനി ജീവിച്ചു പൊയ്ക്കോട്ടേ എന്ന് കരുതിയാ ബിഗ് ടിവി കണെക്ഷന്‍ എടുത്തത്. എന്നിട്ടിപ്പോ എനിക്ക് തന്നെ പണി തന്നു. ഒരു മണിവരെ എങ്ങനെയൊക്കെയോ സമയം പോയി. അപ്പോഴാണ് ഒരു ഐഡിയ. തൊട്ടടുത്ത തിയേറ്ററില്‍ ക്രിസ്ത്യന്‍ ബ്രദേഴ്സ് കളിക്കുന്നുണ്ട്. ഒന്ന് പോയി നോക്കിയാലോ. വാട്ട് ആന്‍ ഐഡിയ സര്‍ ജീ...(ഞാന്‍ റിലയന്‍സ് വിട്ടു......)
അങ്ങനെ തിയേറ്ററില്‍ എത്തി. ഓരോ സിനിമ വരുമ്പോഴും ടിക്കറ്റ് റേറ്റിനു മാറ്റം വരുന്നുണ്ടോ എന്നൊരു സംശയം. ട്രാഫിക് കാണാന്‍ വന്നപ്പോള്‍ 80 ആയിരുന്നത് ഇപ്പൊ 100 ആയി. സാരമില്ല പോട്ടെ.. ഒന്നുമില്ലെങ്കില്‍ നാലഞ്ചു സൂപ്പര്‍ താരങ്ങളെ കാണാമല്ലോ....അങ്ങനെ പടം തുടങ്ങി, മൂന്നാറിന്‍റെ അതിമനോഹര ദൃശ്യങ്ങള്‍ കാണിച്ചു കൊണ്ട്.
മോഹന്‍ ലാല്‍, സുരേഷ് ഗോപി, ദിലീപ്, ശരത് കുമാര്‍, കനിഹ (ഹ ആണോ ക ആണോ എന്നൊരു സംശയം), കാവ്യാ മാധവന്‍, ലക്ഷ്മി ഗോപാലസ്വാമി, ലക്ഷ്മി റായ് തുടങ്ങിയ വന്‍ താരനിരയെ അണിനിരത്തി സിബി ഉദയകൃഷ്ണ ടീമിന്‍റെ തിരക്കഥയില്‍ സംവിധായകന്‍ ജോഷി ഒരുക്കിയ ഒരു അടിപൊളി എന്റര്‍ടെയ്നെര്‍. ഒറ്റവാക്കില്‍ ഇങ്ങനെ പറയാം ഈ സിനിമയെ കുറിച്ച്.
എല്ലാവരും അവരവരുടെ റോള്‍ അതിമനോഹരമാക്കി എന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും ഒരു ട്വന്റി ട്വന്റി ടൈപ്പ് ഫിലിം വിജയിക്കുവാനുള്ള ചേരുവകള്‍ എല്ലാം തന്നെ ഇതിലുണ്ട്. ആവശ്യത്തിനു ട്വിസ്റ്റും സസ്പെന്‍സും എല്ലാമുള്ള ഈ ചിത്രം നല്ല കളക്ഷന്‍ ഉണ്ടാക്കുമെന്നതില്‍ സംശയം ഇല്ല.
പള്ളീലച്ചന്‍ ആകാന്‍ വേണ്ടി ഇറ്റലിയില്‍ പോയ ജോജിയെ എനിക്ക് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു...അല്ല, ജോജിയെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല... ഇനി നിങ്ങള്‍ പോയി പടം കാണൂ...
എന്‍റെ റേറ്റിംഗ് ... പിന്നെ കോപ്പ് ... എനിക്കതല്ലേ പണി.... ഒന്ന് പോടാപ്പ...വേണമെങ്കില്‍ പോയി പടം കണ്ടു സ്വയം റേറ്റിക്കോ...
0 comments:
Post a Comment