Monday, November 14, 2011

ഇനി ഞാനും എന്‍റെ നിഴലും മാത്രം..

ഈ ഏകാന്തത.. അതിനെ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്ത സുഹൃത്തുക്കളേക്കാള്‍ എത്രയോ നല്ലതാണിത്. ആരെയും ഒന്നും ബോധിപ്പിക്കാനില്ല. ആരോടും ഒരു പരിഭവവുമില്ല.എന്‍റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഇനി എന്റേത് മാത്രം. ഇതിനിടയില്‍ എനിക്ക് നഷ്ടമായത് കുറെ ഓര്‍മ്മകള്‍ മാത്രം. നഷ്ടമായത് എന്ന് പറഞ്ഞുകൂടാ. മനപ്പൂര്‍വ്വം മായ്ച്ചു കളഞ്ഞത്.. ഓര്‍മ്മകള്‍ ഹൃദയത്തെ കുത്തി നോവിക്കുന്നവ മാത്രമാകുമ്പോള്‍ അവയില്‍ ചിലത്, ചില മുഖങ്ങളെങ്കിലും മറക്കുന്നതാണ് നല്ലതെന്ന് തോന്നി.

നീ പറഞ്ഞത് പോലെ, ഇനിയും ജീവിതത്തില്‍ ഒരുപാട് പേരെ കണ്ടുമുട്ടും. അവരിലൊന്നും നിങ്ങള്‍ മൂന്നു പേര്‍ ഉണ്ടാവരുതെന്ന ഒരു ആഗ്രഹം മാത്രം...

നന്ദിയുണ്ട്, ഒരുപാട്... കഴിഞ്ഞ ഒരു വര്‍ഷക്കാലം കൂടെ നിന്നതിന്.. ഓര്‍ക്കാന്‍ കുറച്ച് നല്ല നിമിഷങ്ങള്‍ തന്നതിന്... ഒടുവില്‍ ഒരൊറ്റ വാക്കില്‍ എല്ലാം അവസാനിപ്പിച്ചതിന്.. എല്ലാം വെറും വിശ്വാസം മാത്രമായിരുന്നു എന്ന് വൈകിയാണെങ്കിലും മനസ്സിലാക്കി തന്നതിന്..

"ഇനിയെനിക്ക് എല്ലാം മറക്കാം.. യാതൊരു കുറ്റബോധവുമില്ലാതെ.." ഈയിടക്കെപ്പോഴോ കണ്ട ഒരു സിനിമയിലെ ഡയലോഗ്.... എനിക്ക് പറയാനും ഇപ്പോള്‍ അത് മാത്രം..."എല്ലാം മറക്കാം..."

3 comments:

  1. എന്താ സംഭവം ...!

    ReplyDelete
  2. ചിലപ്പോള്‍ മറവി ഒരു അനുഗ്രഹമാണ്

    ReplyDelete
  3. oh. kazhinja oru varsham alle. appo ok. athinu munpulla oru varsham ennu parayathirunnath nannayi.

    ReplyDelete