പതിവ് പോലെ ഇത്തവണയും കോള്‍ ജോയിന്‍ ചെയ്യാന്‍ വൈകി...
" വെന്‍ യു ഹിയര്‍ ദി ടോണ്‍,യു വില്‍ ബി ദി ഫിഫ്റ്റീന്ത്പെര്സണ് ജോയിനിംഗ് ഇന്‍ ദിസ് കോള്‍..." കോണ്‍ഫറന്‍സ് കിളി മൊഴിഞ്ഞു..
സന്തോഷം... ഈസായിപ്പന്മാര്ക്കൊന്നും വേറെ പണി ഇല്ലേ. നേരം പുലരുമ്പോ തന്നെ വന്നോളും മീറ്റിങ്ങെന്നും പറഞ്ഞ്..
ഡോ.. താനിത് എവിടെപോയി കെടക്കുവായിരുന്നെടോ? വെയിറ്റ് ചെയ്യാന്‍ തുടങ്ങിയിട്ട് സമയം കുറേ ആയി. ആസ് യൂഷ്വല്സായിപ്പ് തെറി വിളി തുടങ്ങി..
പുതിയ ക്വാര്ടര്തുടങ്ങുന്നതല്ലേ.. ഗണപതി ക്ഷേത്രത്തില്‍ പോയി ഒരുതേങ്ങയുടച്ചു, എല്ലാംനല്ലതായി വരാന്‍...
തേങ്ങ..എന്നെക്കൊണ്ടൊന്നും പറയിക്കണ്ട.
അതേടോ തേങ്ങ തന്നെ..
"എനിവേ ലെറ്റ് അസ് കം റ്റു ദി പോയിന്റ്.. " സായിപ്പ് ആള് ഡീസെന്റ് ആയി..
"അങ്ങനെ വഴിക്ക് വാ.."ഞാനും ഡീസെന്റ്..
ഡെവലപ്മെന്റ് ടീംഅപ്പ്ളിക്കേഷന് ഡെലിവര്‍ ചെയ്തു കഴിഞ്ഞു. ടെസ്റ്റിംഗ് ടീം റെഡിആണോ?
അങ്കം വെട്ടാന്‍ ഞങ്ങള്തയ്യാര്...എവിടെ,എപ്പോള്‍ എന്ന്അറിയിച്ചാലും..
അങ്കം വെട്ടാന്‍ ഞാനെന്തടോ കടത്തനാടന്‍ കളരിയിലെക്കാണോ പ്രൊജക്റ്റ് ഔട്ട്സോഴ്സ്ചെയ്തത്?
സോറി സര്.. ആവേശംമൂത്തപ്പോ അറിയാതെ ഒരു വടക്കന്‍ വീരഗാഥ കേറിവന്നതാ. ക്ഷമിച്ചാലും..
ഓക്കേ. ടെസ്റ്റിംഗ് തുടങ്ങുന്നതിനു മുമ്പ്എനിക്ക് ടെസ്റ്റ്സിനാരിയോസ് ഒന്ന് റിവ്യൂ ചെയ്യണം.
സിനാരിയോസ്...???
യെസ്, സിനാരിയോസ്.. എന്താ കേട്ടിട്ടില്ലേ...??
കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്..
പിന്നെ?? എന്താ സിനാരിയോസ് ഇല്ലേ??
സിനാരിയോസ് ഉണ്ടായിരുന്നു.. പിന്നെ വേണ്ടാന്നു വച്ചു..
ബെസ്റ്റ്.. അപ്പൊ ടെസ്റ്റ് കേസ്..
ടെസ്റ്റ് കേസ്.. എഴുതാന്‍ മറന്നു പോയി..
പിന്നെ താന്‍ എന്ത്കോപ്പാണെടോ ടെസ്റ്റ്ചെയ്യാന്‍ പോണേ %^$%%#^*%#^$..??
ഹലോ ഹലോ... കേള്‍ക്കുന്നില്ല.. കമ്പിളിപ്പൊതപ്പ്..കമ്പിളിപ്പൊതപ്പ്...
"അമേരിക്കന്‍ കുത്തകമുതലാളിത്തം തുലയട്ടെ.... ഇങ്ക്വിലാബ് സിന്ദാബാദ്..
ലീവിംഗ് ദി മീറ്റിംഗ്...രാകേഷ്..."
അല്ലപിന്നെ എന്നോടാകളി...
അനുഭവിച്ചതിലുമപ്പുറം എന്തൊക്കെയോ കാത്തിരിക്കുന്നുണ്ടെന്ന തിരിച്ചറിവില്‍ നിന്ന്......
Monday, January 28, 2013
ക്ലൈന്റ് കോള്‍...
Subscribe to:
Post Comments (Atom)
0 comments:
Post a Comment