"ഷൂട്ടിംഗ് സൈറ്റുകളില്‍ ഹാജര്‍ ബുക്ക് ഉപയോഗിക്കുക"
കുതിച്ചുയരുന്ന സിനിമാ നിര്‍മ്മാണച്ചെലവ് പിടിച്ചു നിര്‍ത്തി മലയാള സിനിമാ പ്രതിസന്ധി പരിഹരിക്കാന്‍ ആരുടെയോ തലയില്‍ ഉദിച്ച ബുദ്ധി. ഒരല്പം കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ നിര്‍മാണച്ചെലവ് കുറേക്കൂടി കുറയ്ക്കാവുന്നതാണ്. ചില നിര്‍ദേശങ്ങള്‍ കൂടി..........
1 . കഥ,തിരക്കഥ,സംഭാഷണം.ഗാനങ്ങള്‍ കടലാസില്‍ എഴുതുന്നതിനു പകരം സ്ലേറ്റില്‍ എഴുതുക. ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്തുകയും സ്ലേറ്റ് പുനരുപയോഗിക്കുകയും ചെയ്യാം.
2 .മേല്‍പ്പറഞ്ഞവയെല്ലാം എഴുതുന്ന ഒരു സംവിധായകനെക്കൊണ്ട് മാത്രം പടം ചെയ്യിക്കുക.(പടം പൊട്ടിയാലും വലിയ നഷ്ടം വരില്ല....അമ്മയാണെ സത്യം കുട്ടാ.......)
3 .പടത്തിലെ നായകനെയോ നായികയോ വച്ച് കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെ ഒരു ജനരക്ഷാ യാത്ര നടത്തുക.ഇതില്‍ നിന്നും കിട്ടുന്ന വരുമാനം നിര്‍മാണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.
4 . ഓരോ മാസവും സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് പരീക്ഷകള്‍ നടത്തുക. ഡി പ്ലസ് ഗ്രേഡിനു താഴെ മാര്‍ക്ക് വാങ്ങുന്നവരെ ടി.സി നല്‍കി പുറത്താക്കുക (മോഡറേഷന്‍ അനുവദനീയമല്ല).
5 .സൂപ്പര്‍ താരങ്ങള്‍ ധരിച്ച വസ്ത്രങ്ങള്‍,കടിച്ച ആപ്പിള്‍,കുടിച്ച ഗ്ലാസ്,ഉണ്ട പാത്രം,ഉറങ്ങിയ പായ തുടങ്ങിയവ ലേലത്തിന് വയ്ക്കുക.
6 . ഷൂട്ടിംഗ് സൈറ്റുകളില്‍ 'മുട്ടയും പാലും' പദ്ധതി നടപ്പാക്കുക. എല്ലാ പ്രവര്‍ത്തകര്‍ക്കും പതിവ് ഭക്ഷണത്തിനു പകരം ഒരു മുട്ടയും ഒരു ഗ്ലാസ് പാലും മാത്രം(ഇതിനാവശ്യമായ ആട്,പശു,കോഴി എന്നിവയെ സൈറ്റില്‍ തന്നെ വളര്‍ത്തുക.ബാക്കി വരുന്ന പാല്‍ മില്‍മയിലൂടെ ന്യായ വിലക്ക് വില്‍ക്കാവുന്നതാണ്.)
ഇങ്ങനെയൊക്കെ ചെയ്‌താല്‍ തന്നെ നമ്മുടെ സിനിമാ പ്രതിസന്ധിയെ ഒരു പരിധിവരെ നേരിടാം. ഇനി ആര്‍ക്കെങ്കിലും എന്തെങ്കിലും പുതിയ അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ കമന്റിടാന്‍ മറക്കേണ്ട.
നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങള്‍ അമ്മ,മാക്ട,ഫെഫ്ക തുടങ്ങിയ സംഘടനകള്‍ക്ക് അയച്ചുകൊടുക്കുകയുമാവാം...
മലയാള സിനിമയെ രക്ഷിക്കാന്‍...... "ജാഗോ ഗ്രാഹക് ജാഗോ.........."
അപ്പോള്‍ അമ്മയില്‍ നിന്നും പുറത്താക്കിയവര്‍ എന്നാ ചെയ്യും ? എനിക്ക് തോന്നുന്നത് അവരെല്ലാവരും കൂടി അച്ഛന്‍ എന്ന് പഞ്ഞൊരു സംഘടന ഉണ്ടാക്കി , പിന്നെ അമ്മയുമായി ലയിച്ചു (നമ്മുടെ കരുണാകര ഫാമിലിയുടെ പരുപാടി) കുടുംബം എന്ന് പറഞ്ഞൊരു വലിയ സംഘടന ഉണ്ടാക്കാം. അതോടെ എല്ലാ പ്രശ്നങ്ങളും തീരുമെന്നാണ് വിശ്വാസം.
ReplyDeleteവിശ്വാസം രക്ഷിക്കട്ടെ....
ReplyDelete