Friday, August 6, 2010

ഇങ്ങനെ വേണം മന്ത്രിമാരായാല്‍..!!!

മന്ത്രിമാര്‍ക്ക് പ്രശസ്തരാകാന്‍ നിരവധി വഴികളുണ്ട്. ചിലര്‍ സ്വന്തം കയ്യിലിരിപ്പ് കൊണ്ട് 'കു' പ്രശസ്തരാകുമ്പോള്‍ ചിലര്‍ സ്വന്തം കഴിവുകൊണ്ട് ജനങ്ങളുടെ ഇടയില്‍ ചിരപ്രതിഷ്ഠ നേടുന്നു (ചുരുക്കം ചിലര്‍). എന്നാല്‍ സ്വന്തം അറിവില്ലായ്മ കൊണ്ട് പ്രശസ്തനായ ഒരു കേന്ദ്രമന്ത്രിയാണ് നമ്മുടെ രാസവളം വകുപ്പ് മന്ത്രി അഴഗിരി. തമിഴ് അല്ലാതെ മറ്റൊരു ഭാഷയും ഇദ്ദേഹത്തിന്‍റെ പ്രൊസസ്സറിന് മനസ്സിലാവില്ല. പാര്‍ലിമെന്റില്‍ തമിഴ് സാഹിത്യവും കൊണ്ട് പോയിട്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ലത്തതിനാല്‍ ഈ മഹാന്‍ അങ്ങോട്ട്‌ അധികം പോകാറുമില്ല.





കാര്യങ്ങളങ്ങനെ സ്മൂത്തായി പോകുന്നതിനിടയിലാണ് പ്രതിപക്ഷക്കാര്‍ അഴഗിരിയെ കാണ്മാനില്ല എന്ന് നാട്ടിലുള്ള സകല പത്രങ്ങളിലും വാര്‍ത്ത കൊടുത്തത്. അഴഗിരിയെ കാണ്‍മാണ്ടായതല്ല എന്ന് എനിക്കുമറിയാം നിങ്ങള്‍ക്കുമറിയാം പ്രതിപക്ഷ നേതാക്കള്‍ക്കുമറിയാം. എന്നിട്ടും അത് പ്രശ്നമായി. മാധ്യമ സിന്റിക്കേറ്റുകാര്‍ കത്തിയും കൊടുവാളും എടുത്ത് വേട്ടക്കിറങ്ങി. ഒടുവില്‍ അടങ്ങിയൊതുങ്ങി തമിഴ് പടവും കണ്ടിരുന്ന അഴഗിരിയെ പൊക്കി. പിന്നീടാണ് അഴഗിരിയും പാര്‍ലമെന്റും ചെകുത്താനും രൂപക്കൂടുമായതിന്‍റെ രഹസ്യം പരസ്യമായത്.




ഒടുവില്‍ ഇന്ന് അദ്ദേഹം തന്‍റെ മൗനവ്രതം അവസാനിപ്പിച്ചു. ഒരു വരി ഇംഗ്ലീഷില്‍ പറഞ്ഞൊപ്പിച്ചു. ഇന്ത്യന്‍ പാര്‍ലിമെന്റ് കാത്തിരുന്ന ദിനം. ഇനി പ്രതിപക്ഷക്കാര്‍ വായമൂടും. ഇന്ത്യ രാസവളത്തിന്‍റെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടും, അങ്ങനെ നാട് വികസിക്കും!!! . നമുക്ക് കാണാം.......



നോ കമന്റ്സ് : അഴഗിരിയെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. നാലാം ക്ലാസ്സും ഗുസ്തിയുമായ ഇത്തരത്തിലുള്ള 'വിദ്യാസമ്പന്നരെ' മന്ത്രിയായി തെരഞ്ഞെടുക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു. ...






ഇങ്ങേരെപ്പിടിച്ചു വിദ്യാഭ്യാസ മന്ത്രിയാക്കാതിരുന്നത് ഭാഗ്യം......

4 comments:

  1. തിരഞ്ഞെടുത്താലും മന്ത്രി ആകാന്‍ ആരാ തീരുമാനിക്കുന്നെ? അവരെ പറയണം

    ReplyDelete
  2. ബീഹാറികള്‍ക്ക് ലാലു.... യുപിക്കാര്‍ക്ക് മായവതി... തമിഴ് നാട്ടുകാര്‍ക്ക് അഴഗിരി........എല്ലാവര്‍ക്കും അര്‍ഹിക്കുന്നതേ കിട്ടൂ.......

    ReplyDelete
  3. ലാലു നിയമബിരുദധാരിയും രാഷ്ട്രമീമാംസയില്‍ ബിരുദാനന്തരബിരുദധാരിയുമാണ്‌. ഇതാ ലിങ്ക്

    ReplyDelete
  4. എന്തൊക്കെ പറഞ്ഞാലും മന്ത്രിമാര്‍ എത്ര കൊള്ളരുതാത്തവരാണെങ്കിലും കേരളത്തേക്കാള്‍ പത്തിരട്ടി വേഗത്തില്‍ തമിഴ്നാടു പുരോഗമിക്കുന്നുണ്ട്

    ReplyDelete