മാന്യന്‍മാരുടെ കളിയില്‍ മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്നുവോ എന്ന ചര്‍ച്ച ക്രിക്കറ്റ് ലോകം തുടങ്ങിയിട്ട് കാലം കുറച്ചായി. പന്തില്‍ കൃത്രിമം കാണിക്കല്‍, എതിര്‍ടീമിലെ കളിക്കാരോടും അമ്പയര്‍മാരോടുമുള്ള മോശം പെരുമാറ്റം തുടങ്ങി മാന്യന്‍മാര്‍ കൂതറകളാകുന്ന നിരവധി സംഭവങ്ങള്‍ 'മാന്യന്‍മാരുടെ കളി ' എന്ന വിശേഷണത്തിന്‍റെ അര്‍ത്ഥ ശൂന്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അക്കൂട്ടത്തില്‍ ഒടുവിലേത്തതാണ് സെവാഗിന് സെഞ്ച്വറി നിഷേധിക്കാന്‍ ശ്രീലങ്കന്‍ സ്പിന്നര്‍ രണ്ദീവ് എറിഞ്ഞ നോ ബോള്‍.
എതിര്‍ടീം ജയിക്കുന്നതോ അവരിലൊരാള്‍ സെഞ്ച്വറി നേടുന്നതോ ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം ഇഷ്ടമുള്ള കാര്യമല്ല. പക്ഷെ ലങ്കന്‍ ബാറ്റ്സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച അതെ പിച്ചില്‍ അനായാസേന റണ്‍സ് അടിച്ചുകൂട്ടിയ സെവാഗിന്‍റെ കഴിവിനെയെങ്കിലും രണ്ദീവ് ബഹുമാനിക്കണമായിരുന്നു.അതാണ് യഥാര്‍ത്ഥ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്. അല്ലാതെ എന്തായാലും കളി തോല്‍ക്കും, അതിനിടയില്‍ ഒരുത്തന്‍ സെഞ്ച്വറി അടിച്ച് ആളാവേണ്ട എന്ന ചിന്ത ഒരു കളിക്കാരന് ഒരിക്കലും ഉണ്ടായിക്കൂടാത്തതാണ്.
രണ്ദിവ് മാത്രമാണ് ഇതിനു പിന്നില്‍ എന്ന് എനിക്ക് തോന്നുന്നില്ല. സംഗക്കാര, ദില്‍ഷന്‍ തുടങ്ങി ടീമിലെ ചില മുതിര്‍ന്ന കളിക്കാരും സംശയത്തിന്‍റെ നിഴലിലാണ്. സ്റ്റംപ് മൈക്രോഫോണില്‍ റെക്കോര്‍ഡ് ചെയ്ത ഓഡിയോ അനലൈസ് ചെയ്തതിനു ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞതായി അറിഞ്ഞു. നല്ല കാര്യം.
സെവാഗോ ബി.സി.സി.ഐ യോ ഇതിനെതിരെ പ്രതിഷേധിച്ചില്ല. ഇതൊക്കെ ഏതൊരു ബൌളറും ചെയ്തു പോകാവുന്നതാണെന്നും സെഞ്ച്വറി അടിക്കുന്നതല്ല രാജ്യം കളി ജയിക്കുന്നതാണ് മുഖ്യമെന്നും പറഞ്ഞ സെവാഗ് കളിക്കളത്തിനകത്തും പുറത്തും ഒരു കളിക്കാരനെന്നതിലുപരി ഒരു വ്യക്തി എന്ന നിലയില്‍ പാലിക്കേണ്ട മാന്യതയും ആത്മസംയമനവും കാണിച്ചു തന്നു. മറ്റുള്ളവര്‍ കണ്ടു പഠിക്കട്ടെ...
കഴിഞ്ഞത് കഴിഞ്ഞു. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇവര്‍ക്കെതിരെ നടപടി എടുത്താലും ഇല്ലെങ്കിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ഓരോ കളിക്കാരനും ശ്രദ്ധിക്കണം.
നോ കമന്റ്സ് : കളിക്കളത്തില്‍ പുലര്‍ത്തേണ്ട മാന്യതയെ കുറിച്ച് ശ്രീലങ്കന്‍ കളിക്കാര്‍ക്ക് ഒരു ക്ലാസ് എടുക്കണം. നമ്മുടെ ശ്രീശാന്തിനെ വിളിച്ചാല്‍ മതി.....!!!
ബലേ ഭേഷ് ....ശ്രീശാന്ത് തന്നെയാണ് പറ്റിയ ആള്‍..
ReplyDeleteആ കളാസില്‍ ഇടി ഉടായാല്‍ എന്‍ധു ചെയയും??
ReplyDeleteyup ! Sreeshanth is the best one for taking such class. Try to call Bhaji too :)
ReplyDeletethanx all of you
ReplyDelete