അനുഭവിച്ചതിലുമപ്പുറം എന്തൊക്കെയോ കാത്തിരിക്കുന്നുണ്ടെന്ന തിരിച്ചറിവില്‍ നിന്ന്......
Tuesday, August 3, 2010
ന്യൂസ് ഓഫ് ദി ഡേ....
മുരളീധരന്‍റെ സഹായം സ്വീകരിക്കും-പ്രതിപക്ഷ നേതാവ്
വാര്‍ത്ത കണ്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി. ഈശ്വരാ നമ്മുടെ ഇതിഹാസ താരം മുത്തയ്യ മുരളീധരന്‍റെ എന്ത് സഹായമാണാവോ നമ്മുടെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടത്? കൂട്ടത്തില്‍നിന്നു കുത്തിത്തിരിക്കുന്ന ധാരാളം ആള്‍ക്കാര്‍ ടീമിലുള്ളപ്പോള്‍ ഇനിയൊരു സ്പിന്നര്‍ എന്തിനാ...?
പക്ഷെ വായിച്ചു തുടങ്ങിയപ്പോഴല്ലേ സംഗതിയുടെ കിടപ്പ് മനസ്സിലായത്. മുത്തയ്യയുടെതല്ല, കോണ്‍ഗ്രസ്സിന്‍റെ പഴയ മുത്ത് മുരളീധരന്‍റെ കാര്യമാണ് ചാണ്ടി സാറ് ഉദ്ദേശിച്ചത്. പണി ഒന്നും ഇല്ലാതെ തിര്വോന്തരം-ഡല്‍ഹി ഷട്ടില്‍ സര്‍വീസ് നടത്തുകയാണെങ്കിലും നമ്മുടെ മുരളി വിചാരിച്ചാലും ഒരു നാല് വോട്ടു മറിക്കാന്‍ കഴിയുമെന്ന് ചാണ്ടി-ചെന്നിത്തല പ്രൈവറ്റ് ലിമിറ്റെഡിന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ബോധം വന്നത്. സഹായം ചോദിച്ചു വരുന്നവരെ മടക്കുന്ന ശീലം മുരളിക്ക് പാരമ്പര്യമായി കിട്ടിയിട്ടില്ലാത്തത് കൊണ്ട് സഹായിക്കുക തന്നെ ചെയ്യുമെന്ന് നമുക്കും കരുതാം.
എന്നാലും ഇവര്‍ ഈ ചെയ്തത് ശരിയാണോ? ഒന്നുകില്‍ ടീമിലെടുക്കണം, അല്ലെങ്കില്‍ പുറത്താക്കണം.ഗ്രൗണ്ടില്‍ ബോള്‍ പെറുക്കുന്ന പണി പോലെ ഒരു സഹായിയായി നില്‍ക്കേന്ടവനാണോ മുരളി. പിന്നെ, പന്ത് പെറുക്കുന്ന പിള്ളേര്‍ക്കും സംതിംഗ് കിട്ടുന്ന നാടായതുകൊണ്ട് തട്ടും മുട്ടുമില്ലാതെ മുരളിക്കും ജീവിച്ചു പോകാം. നിയമസഭ തിരഞ്ഞെടുപ്പും മുന്നിലുള്ളത് കൊണ്ട് മുരളിക്ക് പ്രതീക്ഷക്ക് വകയുണ്ട്. ആ സമയത്തെങ്കിലും ഒന്ന് ടീമില്‍ കയറി ഒരു കളി കളിക്കാം.
നോ കമന്റ്സ് : അവസാനം നമ്മുടെ പി ഡി പി കാരെ എല്‍ ഡി എഫ് സഖാക്കള്‍ 'ങ്ങളെ ഞമ്മള് കണ്ടിട്ടൂല്ല,മുണ്ടീട്ടൂല്ല' എന്ന് പറഞ്ഞു മൊഴിചൊല്ലിയത് പോലുള്ള അവസ്ഥ മുരളിക്ക് വരാതിരുന്നാല്‍ ഭാഗ്യം.
പാലം കടക്കുവോളം നാരായണ... പാലം കടന്നാല്‍...............?
Subscribe to:
Post Comments (Atom)
ചില ജന്മങ്ങള്‍ അങ്ങിനെയാണ്, ഗതി പിടിക്കാന്‍ ബുദ്ധിമുട്ടാണ് ..
ReplyDeleteഗതി പിടിച്ചാലോ , മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാവും ...